ഡൽഹി: കെ റെയിൽ പദ്ധതി നടപ്പാക്കണമെന്നത് പിണറായി വിജയന്റെ വാശിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറാൻ തയാറാകണം. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു .