കഴിഞ്ഞ ദിവസങ്ങളിൽ വൻ വിവാദം സൃഷ്ട്ടിച്ച വാർത്ത ആയിരിന്നു നടൻ വിനായകൻ മീ ടൂ വിവാദത്തില്‍ പ്രതികരിച്ചത്.’ഒരുത്തി’ എന്ന സിനിമയുടെ വാർത്ത സമ്മേളനത്തിന് ഇടയിൽ ആയിരിന്നു വിവാദ പരാമർശം ഉണ്ടായത്.ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും മീ ടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും വിനായകന്‍ പറഞ്ഞു.അതിനിടയിൽ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതും ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിന്നു.ഇപ്പോഴിതാ ഖേദ പ്രകടനവുമായി എത്തിയിരിക്കുകയാണ് താരം.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.നിരവധി പേർ രസകരമായ കമന്റ്സും പോസ്റ്റിന് നൽകിയിട്ടുണ്ട്.
വിനായകന്റെ വാക്കുകൾ…..
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ
ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ . ഒട്ടും വ്യക്തിപരമായിരുന്നില്ല.വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .
വെന്ന് അദ്ദേഹം കുറിച്ചു .