കൊച്ചി: ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡിസല്‍ ലിറ്ററിന് 77 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം.
കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത്. മാര്‍ച്ച് 22 ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
22, 23 തിയതികളിലായി പെട്രോള്‍ ലിറ്ററിന് 1.63 രൂപയും ഡീസ ലിന് 1.61 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. അഞ്ച് ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 3.36 രൂപയും ഡീസലിന് 3.26 രൂപയുമാണ് വർധിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.