ബംഗളൂരു: കര്‍ണാടകയില്‍ പാഠപുസ്തകങ്ങളിലും ഹിന്ദുത്വവല്‍ക്കരണവുമായി ബിജെപി. ചരിത്രപുരുഷനായ ടിപ്പു സുല്‍ത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കി.
കര്‍ണാടക സര്‍ക്കാരിന് മുമ്ബാകെ സമര്‍പ്പിച്ച പാഠപുസ്തക പരിഷ്‌കരണ സമിതി റിപോര്‍ട്ടിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലാണ് പാഠപുസ്തക പരിഷ്‌കരണ സമിതി രൂപീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസ് റിപോര്‍ട്ട് ചെയ്തു.
‘വൈദിക (ഹിന്ദു) മതത്തിന്റെ പോരായ്മകള്‍ കൊണ്ടാണ് മറ്റു മതങ്ങള്‍ നിലവില്‍ വന്നത്’ എന്ന് നേരത്തെ വിദ്യാര്‍ഥികളെ പഠിപ്പിച്ചത് കര്‍ണാടകയില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ആറാം ക്ലാസിലെ കുട്ടികളെയാണ് വിവാദപാഠഭാഗം പഠിപ്പിച്ചത്. ഇപ്പോള്‍ ടിപ്പു സുല്‍ത്താനെയും പാഠ്യപദ്ധതിയില്‍നിന്ന് പുറത്തുനിര്‍ത്തിയതിനെതിരേ വിലയ വിമര്‍ശനമാണ് ഉയരുന്നത്.