ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കൂ, എന്നിട്ട് ചൈന സന്ദർശിക്കാം എന്ന് ഇന്ത്യ. ഇന്ത്യൻ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വെച്ച് അജിത് ഡോവലിനെ വാങ് യീ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് അജിത് ഡോവൽ ഇക്കാര്യം പറഞ്ഞത്.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മുന്നോട്ട്‌പോകാന്‍ ‘തടസങ്ങള്‍’ ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോട് പറഞ്ഞു. അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ തുല്യമായിരിക്കണമെന്നും പരസ്‌പര സുരക്ഷയെ ലംഘിക്കുന്നതാകരുതെന്നും ഡോവല്‍ ചൈനയെ ഓര്‍മ്മിപ്പിച്ചു.
അതേസമയം അതിര്‍ത്തിയിൽ കടന്നുകയറിയ മേഖലകളില്‍ നിന്ന് പിൻവാങ്ങണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം മുൻകൂട്ടി പ്രഖ്യാപിക്കാൻ ചൈനയ്ക്ക് താൽപര്യമില്ലായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
ഇന്നലെ അഫ്‌ഗാനില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പ് നല്‍കാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡല്‍ഹിയിലെത്തിയത്. ഇന്ന് 11ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറുമായി വാങ് യി ചര്‍ച്ച നടത്തിയിരുന്നു. 2020ല്‍ ഇന്ത്യ-ചൈന സൈനിക പ്രതിരോധ നടപടിയ്‌ക്ക് ശേഷം ഇന്ത്യ-ചൈനയുടെ ബന്ധം പൂര്‍വസ്ഥിതിയിലായിട്ടില്ല. കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നബാധിത പ്രദേശത്ത് ചില ഭാഗത്ത് നിന്നും സൈന്യത്തെ ഇരു രാജ്യങ്ങളും പിന്‍വലിച്ചെങ്കിലും പൂര്‍ണമായ സൈനിക പിന്‍മാറ്റം സാദ്ധ്യമായിട്ടില്ല.