ആസ്വാദന കലകളെ കൂടി ഹിന്ദുത്വവത്കരിക്കുന്ന പ്രവണതയാണ് എല്ലാകാലത്തും ഇന്ത്യയിൽ ബിജെപി പിന്തുടർന്ന് പോകുന്നത് എന്നതിൽ സംശയമില്ല. അതിന്റെ ഏറ്റവും അടുത്ത് നടന്ന ഉദാഹരണമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ്. ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു സിനിമ കൂടിയാണിത്. ഭരണകൂടത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിച്ചുവെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. കേന്ദ്രസര്‍ക്കാറിന്റെ പ്രൊപ്പഗാണ്ട ചിത്രമാണിതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ സിനിമക്കെതിരെ ആരോപിച്ചിരുന്നത് .എന്നാൽ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായിരിക്കുമ്പോൾ 17 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ഈ ചിത്രത്തിന് റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 200 കോടിക്ക് മുകളിൽ നേടാൻ കഴിഞ്ഞത് ഈ സിനിമക്ക് ഇന്ത്യയിലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച അതിഭയങ്കരമായ പിന്തുണ കൂടിയാണ് എന്ന് പറയേണ്ടി വരും. ഈ പിന്തുണ തന്നെയാണ് സിനിമയുടെ വിജയത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രെമിക്കുന്ന ബിജെപിയുടെ അജണ്ടകൾക്ക് കശ്മീര്‍ ഫയല്‍സ് കൂടുതൽ പ്രോത്സാഹനമാണ് നൽകിയത്.
ഹിന്ദുത്വ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ !
‘ദി കശ്മീർ ഫയൽസ്’ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്ന് അണിയറ പ്രവർത്തകരുമായുള്ള ചിത്രം ഉൾപ്പടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമങ്ങളിൽ ഇതിനുവേണ്ടി പ്രചാരണം നടത്തി. സിനിമ റിലീസ് ആയതോടുകൂടി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടിരുന്നു .വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും ബിജെപി ഈ സിനിമക്ക് പിന്തുണ നൽകുന്നുണ്ട് എന്ന പ്രചാരണവും ഇതിനെതിരെ ഉയർന്നിരുന്നു.
ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും സിനിമക്ക് ആവശ്യത്തിൽ കൂടുതൽ പിന്തുണ ലഭിച്ചപ്പോൾ മുസ്‍ലിംവിരുദ്ധ പ്രചാരണങ്ങൾക്ക് അത് ശക്തിപകർന്നു.വലിയരീതിയിലുള്ള മുസ്‍ലിം വംശഹത്യാ വാക്യങ്ങളാണ് സിനിമ കണ്ടിറങ്ങിയവർ തിയറ്ററുകളിൽ വിളിച്ചത്.സിനിമയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ഐ.എ.എസ് ഓഫീസര്‍ മധ്യപ്രദേശ് സർക്കാരിന്റെ അപ്രീതിയും നേടിയിരുന്നു. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് മതേതര വിശ്വാസികളായ കാശ്മീർ പണ്ഡിറ്റുകൾ പറഞ്ഞത്.
‘THE KASHMIR FILES’ TEAM MEETS PM MODI… #TheKashmirFiles producers #AbhishekAgarwal, #PallaviJoshi and #VivekRanjanAgnihotri [who has directed the film] met Hon. Prime Minister Shri #NarendraModi ji… The Prime Minister appreciated the team as well as the film. pic.twitter.com/OO27CsvT1n
— taran adarsh (@taran_adarsh) March 12, 2022
‘THE KASHMIR FILES’ TEAM MEETS PM MODI… #TheKashmirFiles producers #AbhishekAgarwal, #PallaviJoshi and #VivekRanjanAgnihotri [who has directed the film] met Hon. Prime Minister Shri #NarendraModi ji… The Prime Minister appreciated the team as well as the film. pic.twitter.com/OO27CsvT1n
— taran adarsh (@taran_adarsh) March 12, 2022
സിനിമ പറയുന്നത് എന്ത് ?
1989-1990കളിൽ കശ്മീരിൽ നിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ യഥാർഥ കഥ പറയുന്ന ചിത്രം എന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. കശ്മീർ താഴ്‌വരയിലെ എല്ലാ മുസ്‍ലിംകളും, എല്ലാ രാഷ്ട്രീയക്കാരും എല്ലാവരും ജന്മനാ ഹിന്ദു വിരുദ്ധരും ഹിന്ദുക്കളെ ‘വംശഹത്യ’ ചെയ്യാൻ കൂട്ടുനിന്നവരുമാണ് എന്നാണ് കാശ്മീർ ഫയൽസ് പറയുന്നത്.
വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം
കശ്മീരില്‍ 4000 ഹിന്ദു പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ‘കശ്മീര്‍ ഫയല്‍സി’ന്റെ സംവിധായകനായ വിവേക് അഗ്നിഹോത്രി പറയുന്നത്.താന്‍ ആരുടെയും ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്ന വ്യക്തിയല്ലെന്നും സിനിമയിലൂടെ സത്യങ്ങള്‍ മാത്രമാണ് പുറത്തുകൊണ്ടുവന്നതെന്നും വിവേക് അഗ്നിഹോത്രി പറയുന്നത് .
മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, ചിന്മയി മണ്ഡേദ്കര്‍, പ്രകാശ് ബല്‍വാടി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. തേജ് നാരായണന്‍ അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി, വിവേക് അഗ്നിഹോത്രി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കാശ്മീർ താഴ്വരയിൽ കൊല്ലപ്പെട്ട പണ്ഡിറ്റുകൾ
ജമ്മുകശ്മീരിൽ നടന്ന സംസ്ഥാനത്തെ അക്രമ സംഭവങ്ങളും കൊലപാതകങ്ങളും കശ്മീരി പണ്ഡിറ്റുകളില്‍ ഭയം രൂപപ്പെടാന്‍ കാരണമായി. ചിലര്‍ കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ജമ്മുവിലേക്കും മറ്റും കുടിയേറി. കശ്മീരില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഏതാണ്ട് ഇങ്ങനെയാണെന്ന കാര്യത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പൊതു അഭിപ്രായമാണുള്ളത്. പക്ഷെ, അക്രമങ്ങളുടെ സ്വഭാവം, പണ്ഡിറ്റുകള്‍ അനുഭവിച്ച പീഡനം, കശ്മീരി മുസ്ലീംകള്‍ അനുഭവിച്ച പീഡനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്.
കശ്മീര്‍ താഴ്‌വരയില്‍ 1989 മുതല്‍ 289 പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2011ല്‍ പാര്‍ലമെന്റിനെ അറിയിച്ചത്. എന്നാല്‍, 399 പേര്‍ കൊല്ലപ്പെട്ടെന്നും മരണസംഖ്യ 650 ആവാമെന്നും സര്‍വെകളില്‍ നിന്ന് മനസിലായതെന്ന് കശ്മീര്‍ പണ്ഡിറ്റ് സംഘര്‍ഷ് സമിതി പറയുന്നത് .
കശ്മീരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എത്ര കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്‌തെന്ന കാര്യത്തിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 2022ലെ കണക്കുകള്‍ പ്രകാരം 44684 കുടുംബങ്ങളാണ് പലായനം ചെയ്തിരിക്കുന്നത് എന്ന് പറയുന്നു. കശ്മീരി പണ്ഡിറ്റുകള്‍ എന്നതിന് പകരം കശ്മീരി അഭയാര്‍ത്ഥികളെന്നാണ് ചില രേഖകളില്‍ എഴുതിയിരിക്കുന്നത്. പലായനം ചെയ്ത 44167 കുടുംബങ്ങളില്‍ 39782 കുടുംബങ്ങള്‍ പണ്ഡിറ്റുകളുടേത് ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്തവരുടെ സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ 1997ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് 1990കളില്‍ കശ്മീരില്‍ നിന്ന് പലായനം ചെയ്തവരില്‍ ഭൂരിഭാഗവും ജമ്മുവില്‍ ആണ് എത്തിയത്. 1971-1981 കാലത്ത് കശ്മീരിലെ ബദ്ഗാം ഒഴിച്ചുള്ള പ്രദേശങ്ങളില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. എന്നാല്‍, പൂഞ്ച് ഒഴിച്ചുള്ള ജമ്മുവിലെ പ്രദേശങ്ങളില്‍ ഹിന്ദുജനസംഖ്യ വര്‍ധിച്ചു.കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 37ാം പരിഛേദം റദ്ദാക്കിയ 2019 ആഗസ്റ്റിൽ 1678 പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് തിരിച്ചെത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.