പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതിയെയും യുവാവിനെയും ചോദ്യം ചെയ്ത തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിന് കിട്ടിയത് എട്ടിന്‍റെ പണി. ഗാര്‍ഡിനെയും അദ്ദേഹത്തിന്റെ സ്‍കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ച് കാര്‍ പാഞ്ഞു. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ഉള്‍പ്പെടെ ഇപ്പോൾ വൈറലാണ്. തായ്‍ലന്‍ഡിലെ ബാങ്കോക്കിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ വടക്കൻ ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്താണ് സംഭം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കോക്കിലെ സായ് മായ് ജില്ലയിലെ എസി മാർക്കറ്റിന് പുറത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു ടൊയോട്ട ആൾട്ടിസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു രണ്ടു പേര്‍. യുവതിയും യുവാവും മുഖം മൂടി ധരിച്ചിരുന്നു.
വാരാട്ട് ലുന്റോങ്ങ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഈ സമയം തന്‍റെ അവിടെ സ്‍കൂട്ടറില്‍ എത്തി. നിത്തിയിട്ടിരുന്ന കാര്‍ കുലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ലുന്റോങ്ങ് കാറിനടുത്തെത്തി എന്തോ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്‍ത് വാഹനം ലുന്റോങ്ങിന് നേരെ യുവാവ് ഓടിക്കുകയായിരുന്നു. ‘എന്താണ് നിങ്ങളുടെ പ്രശ്‍നം’ എന്ന് ആക്രോശിച്ചതിന് ശേഷമായിരുന്നു മുഖം മൂടി ധരിച്ച പുരുഷ ഡ്രൈവർ തന്‍റെ നേര്‍ക്ക് വാഹനം ഓടിച്ചതെന്നാണ് ലുന്‍റോംഗ് വ്യക്തമാക്കുന്നു.