ന്യൂയോർക്ക്: യു എസ് വ്യോമസേനയിലെ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലിരിക്കെ മതാചാരം പിന്തുടരാൻ അനുവാദം നൽകി. ദർശൻ ഷാ എന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണ് തന്റെ ആചാരപ്രകാരമുള്ള കുറി തൊടാൻ അനുമതി ലഭിച്ചിരിക്കുന്നത്. എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥനാണ് ദർശൻ. അമേരിക്കൻ വ്യോമസേനയിൽ ചേർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഷായ്ക്ക് അനുമതി ലഭിക്കുന്നത്.
ഗുജറാത്ത് സ്വദേശിയായ ദർശൻ ഷാ നിലവിൽ അമേരിക്കയിലാണ് ഇപ്പോൾ താമസം. ദർശൻ ഷായ്ക് കുറി തൊടാൻ അനുമതി നൽകിയ അമേരിക്കൻ വ്യോമസേനയ്ക്കും വലിയ പ്രശംസയാണ് ഇപ്പോൾ ലഭിക്കുന്നത്. അമേരിക്കൻ വ്യോമസേനയിൽ ഇത് ആദ്യമായാണെന്നും സംഭവിക്കുമെന്ന് പോലും കരുതിയതല്ലെന്നും സുഹൃത്തുക്കൾ തനിക്ക് സന്ദേശമയച്ചതായി ദർശൻ വ്യക്തമാക്കി.