തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടക്കില്ലെന്ന് ബിജെപി നേതാവ് ഇ ശ്രീധരൻ. സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ പറയുന്ന പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പദ്ധതി ശരിയല്ലെന്ന് റയിൽവേ ബോർഡിന് നേരത്തെ അറിയാം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിക്കുകയും ചെയ്തു.