ഡൽഹി : രാജ്യസഭയില്‍ നിന്നും ഉള്ള സുരേഷ് ഗോപിയുടെ പുതിയ വീഡിയോയും ഇപ്പോൾ വൈറലാകുന്നു. രാജ്യസഭയില്‍ സഭ അദ്ധ്യക്ഷന്‍റെ സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള സംശയമാണ് നവമാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത്.
സുരേഷ് ഗോപിയോട് സംശയം ഉന്നയിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ്. സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ”ഇത് മാസ്ക് ആണോ അതോ താടിയാണോ” എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ”താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്ന് ആയിരിന്നു സുരേഷ് ഗോപി നൽകിയ മാസ്സ് മറുപടി.
സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പന്‍’. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.