കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
കേസിൽ അഭിഷേകിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണണൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ മാർച്ച് 21 ന് ഇഡി ഉദ്യോഗസ്ഥർ ഡൽഹിയിൽ എട്ട് മണിക്കൂറോളം നേരമാണ് ചോദ്യം ചെയ്തത്. കുനുസ്റ്റോറിയ, കജോറ മേഖലകളിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കൽക്കരി കവർച്ച നടത്തിയെന്ന വിവരത്തെ തുടർന്നാണ് അഭിഷേക് ബാർജിയെ ചോദ്യം ചെയ്യുന്നത്.