ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇതിനായി ഉടൻ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ മന്ത്രിസഭ ഏകകണ്ഠേനയാണ് തീരുമാനമെടുത്തത്. ഇതിനായി എത്രയും വേഗം വിദഗ്ധ സമിതി രൂപീകരിക്കും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നും ധാമി പറഞ്ഞു.
ബുധനാഴ്ചയാണ് ധാമി രണ്ടാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റത്.