തൃശൂര്‍: മദ്യപിച്ച് ബഹളം വച്ച ചേട്ടനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളുടെ അമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെ ജെ സാബു വ്യക്തമാക്കി. ആശുപത്രിയിലുള്ള അമ്മ പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാർജ് ആയ ശേഷം രേഖപ്പെടുത്തും.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രതി സാബു സഹോദരന്‍ ബാബുവിനെ കൊന്ന് കുഴിച്ചുമൂടിയത്. ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍ കുഴിച്ചിട്ടെന്നാണ് സാബു ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള കുറ്റസമ്മത മൊഴി.
മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പൊലീസിനോടു പറഞ്ഞിരുന്നു. സാബുവിന്റെ സഹോദരന്‍ ബാബുവാണ് കൊല്ലപ്പെട്ടത്.
ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.