തിരുവനന്തപുരം: മീ ടു വിവാദം സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ‘ഷെയിം’എന്നും ചിത്രത്തോടൊപ്പം നടി കുറിച്ചു.
“എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ.”, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി ഉൾപ്പടെയുള്ള വിനായകനെതിരെ വിമർശനവുമായി രംഗത്തെത്തി.
ഫോണിലൂടെ ലൈംഗിക ചുവയോടെ അപമര്യാദയമായി പെരുമാറിയെന്ന് മുന്‍ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി നടന്‍ വിനായകനെതിരെ മുന്‍പ് മിടൂ ആരോപണം ഉന്നയിച്ചിരുന്നു. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷണുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് വിനായകന്‍ മീടൂവിനെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.