ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ സങ്കീർണമാണെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാന്‍ഡേർഡ് ഗേജില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ അതില്‍ മറ്റ് സര്‍വീസുകള്‍ സാധ്യമാവില്ല. പദ്ധതിയില്‍ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നമുണ്ട്. അതിനാല്‍ പെട്ടെന്നൊരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കില്ലെന്നും എന്നാല്‍ എടുക്കുന്ന തീരുമാനം ഉചിതമായിരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു.
പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് ശരിയല്ല. റെയിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളിൽ പോകും.
സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു.സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.