തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം. “കേരളം തുലഞ്ഞു പോട്ടെ” എന്നാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവർത്തിക്കാൻ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ്- എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
‘നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാനുള്ള ബാധ്യത കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കുമുണ്ട്. കോൺഗ്രസ്സ് പ്രതിനിധികൾ അത് നിർവഹിക്കുന്നില്ല എന്ന് മാത്രമല്ല, ഡൽഹിയിലും കേരളത്തിനെതിരായ സമരത്തിലാണവർ. “കേരളം തുലഞ്ഞു പോട്ടെ” എന്നാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം റഹീം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.