സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പത്താം വളവി’ന്റെ(Pathaam Valavu) റിലീസ് തിയതി പുറത്തുവിട്ടു. മെയ് 13ന് ചിത്രം തിയറ്ററുകളിൽ എത്തും. എം. പദ്മകുമാർ(M Padmakumar) ആണ് പത്താം വളവിന്റെ സംവിധായകൻ. റിലീസ് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ ട്രെയിലർ പുറത്ത് വന്നിരുന്നു.പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു ട്രെയിലർ തയ്യാറാക്കിയിരുന്നത്. ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം നടൻ അജ്മൽ അമീറും പത്താം വളവിലൂടെ മലയാളത്തിൽ എത്തുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലറായ പത്താം വളവ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsurajofficialpage%2Fposts%2F514232106724581&show_text=true&width=500