ഡൽഹി: സിൽവർ ലൈൻ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിലാണ് ചര്‍ച്ച നടക്കുക.
കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്യും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനം അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച വിഷയമാകും.