തളിപ്പറമ്പ്: ഒരു ബാലൻറെ ഞെട്ടിപ്പിക്കുന്ന രക്ഷപ്പെടൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. തിരക്കേറിയ റോഡിലേക്ക് സൈക്കിൾ ഓടിച്ച് കയറിയ കുട്ടി ദാരുണമായ മരണമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ വൈറലാകുകയാണ്.
സംസ്ഥന പാതയിലേക്ക് സൈക്കിളുമായി ഇറങ്ങിയ സൈക്കിൾ ബൈക്കുമായി കൂട്ടിയിടിച്ചശേഷം, പാഞ്ഞുവരുന്ന കെഎസ്ആർടിസി ബസിന് മുൻപിൽപ്പെടാതെ കുട്ടി റോഡിന് എതിർ ഭാഗത്തേക്ക് തെറിച്ചുപോകുകയായിരുന്നു.
കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചൊറുക്കളയിൽ 20ന് വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ അപകടം നടന്നത്. താഴെ ചൊറുക്കള പെട്രോൾ പമ്പിന് സമീപം ഇറക്കമുള്ള റോഡിൽനിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്ക് സൈക്കിളിൽ വന്ന കുട്ടി സംസ്ഥാനപാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബൈക്കിന് പിന്നാലെ പാഞ്ഞുവന്ന കെഎസ്ആർടിസി ബസിന് തൊട്ടുമുൻപിൽ തെറിച്ച് വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്തേക്ക് വീണു.