ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി മാസ്കും സാമൂഹിക അകലവും മാത്രമായിരിക്കും നിയന്ത്രണം. മാർച്ച് 31ന് ശേഷം ഇളവുകൾ പ്രാബല്യത്തിൽ വരും.
ജില്ലാ അടിസ്ഥാനത്തിൽ കൊവിഡ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരും. കൊവിഡ് പോരാട്ടത്തിലെ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ നോക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
നിരന്തരം കൊവിഡ് അവലോകനം നടത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. അവലോകനത്തിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഇളവുകൾ നൽകേണ്ടത്. കച്ചവടം ഉൾപ്പടെ സാമ്പത്തിക കാര്യങ്ങൾ തുടരാം. കല്യാണം, ഉത്സവം, കലാ കായിക പരിപാടികൾ ഉൾപ്പടെയുള്ള ആൾക്കൂട്ടങ്ങൾ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അന്തർ സംസ്ഥാന യാത്രകൾ, സിനിമ തിയ്യേറ്ററുകൾ, മാളുകൾ ഒന്നിനും നിയന്ത്രണങ്ങൾ ഇല്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടരാം. എന്നാൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾ തീരുമാനം എടുക്കണം എന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കിടക്കകളുടെ എണ്ണവും കണക്കിൽ എടുത്ത് വേണം ഇളവുകൾ അനുവദിക്കാൻ. കൊവിഡ് പരിശോധന അടക്കം അഞ്ചു ചട്ടങ്ങളും കൃത്യമായി തുടരണമെന്നും നിർദ്ദേശമുണ്ട്. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പടെ മാനദണ്ഡങ്ങൾ തുടരണം.
ഇളവുകള്‍ ഇങ്ങനെ
അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല
നിയന്ത്രങ്ങളില്ലാതെ എല്ലാവർക്കും യാത്ര ചെയ്യാം
പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല
വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ വേണ്ട
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രങ്ങളില്ലാതെ ഓഫ് ലൈൻ ക്ലാസ്
ബാറുകൾക്കും ജിമ്മുകൾക്കും നിയന്ത്രണം വേണ്ട
ഉത്സവങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണം വേണ്ട
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുവൻ ഹാജർ നിലയിൽ പ്രവർത്തിക്കാം
സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം
















