തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് പരിശോധന നടത്തുന്നു. ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് പരിശോധന. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടേതാണ് അറിയിപ്പ്.
വിഴിഞ്ഞത്ത് ശ്രീലങ്കന്‍ അഭയാത്ഥികള്‍ എത്താന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്ന് ഇവിടെ പതിവിലും കൂടുതല്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കോസ്റ്റ് ഗാര്‍ഡും പൊലീസും ചേര്‍ന്ന് വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
ഏഴു പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഇതിനോടകം തന്നെ 16 പേരടങ്ങുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥി സംഘം എത്തികഴിഞ്ഞു. ഏകദേശം രണ്ടായിരം പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് പാലായനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.