കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍, മേപ്പാടി എസ്‌ഐ എ.ബി. വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിടുകയായിരുന്നു.
മോന്‍സണ്‍ മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്ന് ഇരുവരുടേയും അക്കൗണ്ടില്‍ പണം എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്‌ഐ വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍.
എന്നാല്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ തുക കടമായി വാങ്ങിയതായാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ഇവര്‍ക്ക് പണം കൈമാറിയ മോന്‍സന്റെ സഹായി ജോഷി പോക്‌സോ കേസ് പ്രതിയുമാണ്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസ് പരിശോധിക്കുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്ന് പണം വാങ്ങിയെന്ന വിവരം ക്രൈംബ്രാഞ്ച് എഡിജിപിക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയും ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനന്തലാല്‍ ഒരു ലക്ഷം രൂപയും വിപിന്‍ 1.80 ലക്ഷം രൂപയും പലപ്പോഴായി കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍.
എന്നാല്‍ പണം വാങ്ങിയെന്ന് സമ്മതിച്ച ഉദ്യോഗസ്ഥര്‍ അത് കടമായാണ് വാങ്ങിയതെന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. ഇരുവര്‍ക്കും പണം കൈമാറിയിരിക്കുന്നത് മോന്‍സണിന്റെ സഹായി ജോഷിയാണ.് ജോഷി മുന്‍പ് പലകേസുകളിലും പ്രതിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.