തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന എന്ന ആവശ്യം ഉന്നയിച്ച് സ്വകാര്യ ബസ്ഉടമകള്‍ സമരത്തിലേക്ക്. ഇന്ന് അര്‍ധ രാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. ബസ് ചാര്‍ജ് 12 രൂരയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സെക്ഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, നികുതി ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകള്‍ പറയുന്നു.
അതേസമയം, അനിശ്ചിതകാല സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യമായ യാത്രാ നിരക്ക് വര്‍ധന തീരുമാനിച്ച കാര്യമാണ്. എന്ന് മുതല്‍ കൂട്ടണം എന്ന് മാത്രമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.