തിരുവനന്തപുരം: കെ റെയിൽ പാതക്ക് ഇരുവശവും ബഫർ സോണുണ്ടാകില്ലെന്ന സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബഫർ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ തിരുത്ത്. ബഫർ സോണിൽ പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നുമാണ് സജി ചെറിയാൻ പ്രതികരിച്ചു.
അതേ സമയം, പ്രതിഷേധങ്ങൾ തുടരുമ്പോഴും സിൽവർ ലൈൻ ബഫർ സോൺ ആശയക്കുഴപ്പങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു മീറ്റർ പോലും ബഫർ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടത്. മന്ത്രിയെ തിരുത്തി പത്ത് മീറ്ററാണ് ബഫർസോൺ എന്നായിരുന്നു കെ റെയിൽ എംഡി നൽകുന്ന വിശദീകരണം.