തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കമ്മീഷൻ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. പദ്ധതിയിൽ10 ശതമാനം കമ്മീഷനാണ് പിണറായിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്ന് സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ റെയിൽ മണി പൊളിറ്റിക്സെന്നും സുധാകരൻ ആരോപിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ല. ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് അറിയാൻ സർവേ നടത്തണം. സർവേ വിജയമെങ്കിൽ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരൻ വ്യക്തമാക്കി .