മലപ്പുറം; മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജിയാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലോറി ഇടിച്ചതോടെ ബസ് മറിയുകയായിരുന്നു.