കൊച്ചി: കൊച്ചി തീരത്ത് 2,200 കിലോ രക്തചന്ദനം ഡിആർഐ പിടികൂടി. ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെടുത്തത്. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിച്ച് കപ്പൽമാർഗം ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം.
വെല്ലിംഗ്ടൺ ഐലൻഡിന് സമീപത്തു നിന്ന് ഡി.ആർ.ഐയാണ് രക്തചന്ദനം പിടികൂടിയത്.
ആന്ധ്രയില്‍ നിന്ന് കൊച്ചിയിലെത്തിച്ച ശേഷം കപ്പല്‍ മാര്‍ഗം ദുബായിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് സ്വദേശിയായ ഒരു വ്യക്തിയാണ് ഇത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത് എന്നത് സംബന്ധിച്ച ചില സൂചനകള്‍ റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.