കീവ്: യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർഥിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. മാർപാപ്പയെ ഫോണിൽ വിളിച്ച സെലൻസ്കി രാജ്യത്തെ അവസ്ഥ വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ജനം നേരിടുന്ന ദുരിതത്തെക്കുറിച്ചും വിശദീകരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഒന്നിലേറെ തവണ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിൽ നടക്കുന്നതു കൂട്ടക്കൊലപാതകമാണെന്നും മാർപാപ്പ അപലപിച്ചു. റഷ്യൻ ഓർത്തഡോക്സ് പാട്രിയാർക്ക് കിറിലും മാർപാപ്പയും ഈ മാസം ആദ്യം ചർച്ച നടത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കം ശക്തമാക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.