മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയുടെ ഭാര്യാസഹോദരന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ഉദ്ദവിന്റെ ഭാര്യ രശ്മിയുടെ സഹോദരൻ ശ്രീധർ മാധവ് പട്നാക്കറുടെ 6.45 കോടി രൂപയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ബംഗാളിലും മഹാരാഷ്ട്രയിലും ഭരണ,പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെ, ശിവസേനാ നേതാവ് അനില്‍ പരബ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു.
സായിബാബ ഗൃഹനിർമിതി പ്രൈവറ്റ് ലിമിറ്റഡിന്റെ താനെയിൽ സ്ഥിതി ചെയ്യുന്ന നീലാംബരി പ്രോജക്റ്റിലെ 11 ഫ്ലാറ്റുകൾ ഏറ്റെടുത്തതായി ഇഡി പത്രക്കുറിപ്പിൽ അറിയിച്ചു. ശ്രീധർ മാധവ് പട്നാക്കറുടെ ഉടമസ്ഥതയിലുള്ളതാണ് സായിബാബ ഗൃഹനിർമിതി പ്രൈവറ്റ് ലിമിറ്റഡ്.
കുഴൽപ്പണക്കേസിൽ ഇഡി അന്വേഷിക്കുന്ന കമ്പനിയായ പുഷപക് ബുള്ളിയൻ എന്ന കമ്പനി സായിബാബ ഗൃഹനിർമിതി പ്രൈവറ്റ് ലിമിറ്റഡിന്റെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ പണം ഇറക്കിയെന്നാണ് ആരോപണം.
“രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ശിവസേനയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.”- ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
“ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്ലാം ഇത് നടക്കുന്നുണ്ട്. അധികാരമാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവിനെ ഇഡി ചോദ്യം ചെയ്യുകയുണ്ടായി. ബംഗാളോ മഹാരാഷ്ട്രയോ ഇതിനൊന്നും മുന്പില് തലകുനിക്കില്ല”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാഴ്ച മുൻപ് ഉദ്ദവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ മന്ത്രി അനിൽ പരബ് എന്നിവർക്കെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. ഇഡി രാഷ്ട്രീയ സമ്മർദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളെ വളയ്ക്കാൻ അവർ ശ്രമിക്കുകയാണെന്നും റൗത്ത് ആരോപിച്ചു.