ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് പാർട്ടി വിട്ടു. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. ജമ്മു കാഷ്മീരിലെ ജനങ്ങളുടെ വികാരവും അഭിലാഷവും മനസിലാക്കുന്നതിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ നേതൃത്വം തയാറാകുന്നില്ലെങ്കിൽ പാർട്ടി ഉടൻ അപ്രത്യക്ഷമാകുമെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു. മഹാരാജ് ഹരി സിംഗിന്റെ കൊച്ചുമകനും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ ഗവർണറുമായ ഡോ. കരണ്‍ സിംഗിന്റെ മകനുമാണ് വിക്രമാദിത്യ സിംഗ്.
2018-ൽ കോണ്‍ഗ്രസിൽ ചേർന്ന ശേഷം നിരവധി വിഷയങ്ങളിൽ താൻ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും പാർട്ടി പിന്തുണച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ നേതൃത്വം തയാറാകുന്നില്ലെങ്കിൽ പാർട്ടി ഉടൻ അപ്രത്യക്ഷമാകുമെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു.