തിരുവനന്തപുരം: കെ റെയിൽ ഭൂമി നഷ്ടപെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്ന് രമേശ് ചെന്നിത്തല. സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങൾ സർക്കാർ മനസിലാക്കണം. സമരം ചെയ്യുന്നവരെ തല്ലികൊണ്ട് മുന്നോട്ട് പോകാം എന്നാ വ്യാമോഹം പിണറായിക്ക് വേണ്ട. അതിജീവനത്തിന്റെ സമരമാണിത്. കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിൽ വലിയ സമരം തുടങ്ങും. കല്ല് പിഴുതെടുക്കുന്നവർക്കെതിരെ കേസ് എടുത്താൽ ആദ്യം എംഎൽഎ എംപി മാർക്കെതിരെ കേസെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
‘കൊതുകിനെ വെടി വെക്കാൻ തോക്കെടുക്കണോ’ എന്ന് ചെന്നിത്തല ചോദിച്ചു. സർക്കാരിനെ താഴെ ഇറക്കൻ ഒരു വിമോചന സമരവും വേണ്ട. അല്ലാതെ തന്നെ സർക്കാരിനെ മുട്ട് മടക്കും. സിൽവർ ലൈൻ പദ്ധതി വൻ അഴിമതിയാണ്. സിസ്ട്രാ ഫ്രഞ്ച് കമ്പനിക്ക് കമ്മിഷൻ കൊടുക്കാനുള്ള പദ്ധതിയാണ് ഇത്. അഞ്ച് ശതമാനമാണ് കമ്മീഷൻ. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി പണം തട്ടാൻ വേണ്ടിയാണ്. കടം എടുത്ത് അവസാനം ശ്രീലങ്കൻ സർക്കാരിന്റെ അവസ്ഥ ആകും കേരളത്തിന്. ശബരിമല വിഷയം പോലെ ജനകീയ പ്രക്ഷോഭം കണ്ട് സർക്കാരിന് പിന്നോട്ട് പോകേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.