കൊല്ലം: ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല ചലച്ചിത്ര പഠനക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രിൽ 9 മുതൽ 13 വരെ കൊല്ലത്ത് നടക്കുന്ന ക്യാമ്പിൽ ചലച്ചിത്രരംഗത്തെ അന്താരാഷ്ട്ര പ്രശസ്തരായവർ ക്ലാസുകൾ കൈകാര്യം ചെയ്യും. 17 മുതൽ 50 വരെ പ്രായമുള്ള 30 പേർക്കാണ് പ്രവേശനം.
അപേക്ഷകൾ https://garfi.in എന്ന വെബ്സൈറ്റ് വഴി നൽകാവുന്നതാണ്. ഇ-മെയിൽ: info@garfi ഫോൺ: 9400326811