തൃശൂർ: ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസാണ്. ഒപ്പമുണ്ടായിരുന്ന പിതാവ് ഡേവിഡിന് പരിക്കേറ്റു. കരുവന്നൂർ ചെറിയ പാലത്തിന് സമീപം ഇന്നു രാവിലെ ഒൻപതു മണിയോടെയാണ് അപകടം.
തൃശൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്കൂട്ടറിൽ പുറകിൽ വന്നിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു. ലയ റോഡിലേയ്ക്കും ഡേവീസ് കാനയ്ക്ക് മുകളിലേയ്ക്കുമാണ് വീണത്. ലയയുടെ ശരീരത്തിലൂടെ ബസ് കയറിയെന്നു നാട്ടുകാർ പറഞ്ഞു. അപകടം നടന്നയുടനെ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി.
ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ലയയുടെ ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബികോം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ലയ. ചേർപ്പ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.