തിരുവനന്തപുരം: കിളിമാനൂരിൽ(kilimanoor) വ്യാപാരിയെ(trader)മരിച്ച (death)നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത(mystery) ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിശോധനക്ക് ശേഷം ഇക്കാര്യം ഡോക്ടർമാർ അറിയിച്ചത് . പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ. അപകടസമയത്ത് മറ്റൊരു വാഹനം അവിടെ എത്തിയെന്ന് നാട്ടുകാർ പറയുന്നുണ്ട്. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസായിരുന്നു.