ഉള്ളിയേരി: മിക്ചർ കഴിക്കുന്നതിനിടെ തൊണ്ടയിൽ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ചു. ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടിൽ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന പ്രവീണിൻറെ മകൾ തൻവിയാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ നിലക്കട കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിമധ്യേ മരണം സംഭവിച്ചു. കന്നൂര് ഇന്ത്യൻ പബ്ലിക്ക് സ്കൂളിൽ നഴ്സറി വിദ്യാർത്ഥിനിയാണ്.