കാസർകോട്: കൂട്ടുകാർക്കൊപ്പം ഊഞ്ഞാൽ കെട്ടി കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 11കാരി മരിച്ചു. മേൽപറമ്പ് കടങ്കോട്ടെ അബ്ദുറഹ്മാന്റെയും ഷാഹിനയുടെയും മകൾ ഫാത്തിമത്ത് അംനയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്. പിതാവ് ദുബൈയിലാണ്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല.