യുക്രൈനിലെ മരിയുപോളില്‍ ആക്രമണം ശക്തമാക്കി റഷ്യ. നഗരം റഷ്യ ഉടന്‍ പിടിച്ചെടുത്തേക്കും. യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ വെള്ളിയാഴ്ച പോളണ്ടിലെത്തും
തീരനഗരമായ ഒഡേസയിലേക്കും റഷ്യ ആക്രമണം വ്യാപിപ്പിക്കുകയാണ്. ഒഡേസയിലെ നിരവധി കെട്ടിടങ്ങൾ ബോബിട്ട് തകർത്തു. യുക്രൈൻ തലസ്ഥാനമായ കിയവിൽ വിണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് കർഫ്യൂ. കിയവിലെ ജനവാസമേഖലയിലെ ആക്രമണത്തിൽ ഇന്നലെ എട്ട് പേർ മരിച്ചിരുന്നു.
തന്ത്രപ്രധാന നഗരമായ മരിയുപോളില്‍ ആക്രമണം ശക്തമാക്കുകയാണ്. നഗരം റഷ്യ ഉടന്‍ പിടിച്ചെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. മരിയുപോൾ നഗരത്തിലെ 90% കെട്ടിടങ്ങളും തകർത്തിട്ടുണ്ട്. അവിടെ ഇപ്പോഴും രണ്ട് ലക്ഷത്തിലധികം പേർ വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്.