ജംഷഡ്പുർ: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ട്രെയിൻ പാളം തെറ്റി. മുംബൈ സിഎസ്എംടി-ഹൗറ പ്രതിവാര സൂപ്പർഫാറ്റ് എക്സ്പ്രസ് ട്രെയിന്റെ ബോഗിയാണ് പാളം തെറ്റിയത്.
തിങ്കളാഴ്ച വൈകുന്നേരം 4.17നാണ് സംഭവം. ട്രെയിൻ ടാറ്റാനഗർ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെയാണ് അപകടം. 90 യാത്രക്കാർ ഉണ്ടായിരുന്ന ഡി-1 കോച്ചാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.