തിരുവനന്തപുരം: കെ റെയിലിനെതിരായ ജനകീയ സമരത്തെ വർഗീയവത്കരിച്ച് അടിച്ചമർത്താനുള്ള സർക്കാർ ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്റെ മറവിൽ സർക്കാർ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിറളിപൂണ്ട സർക്കാർ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നത്. മുഖ്യമന്ത്രി അനാവശ്യ ധാർഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണം.
നിയമത്തിന്റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താമെന്ന മൂഢസ്വർഗത്തിലാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.