തൃശൂര്‍: തൃശൂരിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. കരുവന്നൂരിൽ ഡേവിഡിന്റെ മകൾ ലയ (22) ആണ് മരിച്ചത്. അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു യുവതി.
പരുക്കേറ്റ പിതാവ് ഡേവിഡിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ലയ.
സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ലയയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.
അപകടശേഷം ഡ്രൈവറും കണ്ടക്ടറും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.