സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കില്ല എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് വ്യക്തമാക്കി. കെ.സി. വേണുഗോപാൽ എം.പിയാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന എ.ഐ.സി.സിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളെ സെമിനാറിൽ പങ്ക് എടുക്കുന്നതിൽ നിന്ന് വിലക്കിയതെന്ന് വ്യക്തമാക്കേണ്ടത് പാർട്ടി പ്രസിഡന്റാണ്. സെമിനാറിൽ പങ്കെടുക്കാൻ അനുവാദം തേടി അയച്ച കത്ത് സോണിയാ ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കെ.പി.സി.സി കൈക്കൊണ്ട നിലപാടിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും കെ.വി. തോമസ് പറഞ്ഞു.