ഇടുക്കി: അടിമാലി കല്ലാർകുട്ടി ഡാമിൽ നിന്നും കാണാതായ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശികളായ ബിനീഷ് (45), മകൾ പാർവതി (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഡാമിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ഇരുവരെയും പാമ്പാടിയിൽ നിന്നും കാണാതായത്. പിന്നീട് വീട്ടുകാർ പല സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ വൈകിട്ടോടെ പോലീസ് പരാതി നൽകുകയായിരുന്നു.