തൊടുപുഴ: വഴക്കിനെ തുടർന്ന് അച്ഛന്‌റെ ദേഹത്ത് മകൻ ആസിഡ് ഒഴിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം.
മകന്റെ ആക്രമണത്തിൽ പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ മകൻ വിനീതിനെ പൊലീസ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിസാണ് മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.