പ്രസിഡന്റ് സെലൻസ്‌കിയെ കൊല്ലാൻ കൂടുതൽ തീവ്ര സംഘത്തെ റഷ്യ അയച്ചതായി യുക്രെയ്ൻ. യുക്രേനിയൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയെയും മറ്റ് ഉന്നത യുക്രേനിയൻ രാഷ്ട്രീയ നേതാക്കളെയും വധിക്കാനും പുറത്താക്കാനുമുള്ള ദൗത്യവുമായി റഷ്യൻ വാഗ്നർ ഗ്രൂപ്പിന്റെ മറ്റൊരു സംഘം കൂലിപ്പടയാളികൾ യുക്രെയ്‌നിലെത്തിയതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇങ്ങനെ രാജ്യത്തെത്തിയ സംഘത്തെ വധിച്ചതായി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അറിയിച്ചിരുന്നു.