തിരുവനന്തപുരം : മിഠായിയും പലഹാരവും നല്കി പ്രലോഭിപ്പിച്ച് 11 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടില്‍ ഹസന്‍കുട്ടി എന്നുവിളിക്കുന്ന അബു (47) വാണ് പിടിയിലായത്.ആറാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസിലാണ് സ്കൂളില്‍ വന്നിരുന്നത്. ബസ് സ്റ്റോപ്പില്‍ വച്ച് പലഹാരങ്ങള്‍ വാങ്ങിനല്‍കിയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്.
കഴിഞ്ഞ 16-ന് പെണ്‍കുട്ടി സ്കൂളിലേക്ക് പോകാനായി കയറിയ ബസില്‍ അബുവും കയറി സ്കൂളിന് മുന്നിലിറങ്ങി. തുടര്‍ന്ന് സമീപത്തുള്ള കടയില്‍ നിന്നും കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയശേഷം ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.