ബംഗളൂരു: യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് നവീന്റെ ജന്മനാടായ ഹവേരിയിലേക്ക് മൃതദേഹം കൊണ്ടുപോയി.
ഖാർകീവ് നാഷണൽ മെഡിക്കൽ സർവകലാശാലയിലെ നാലാംവർഷ വിദ്യാർഥിയായിരുന്ന നവീൻ ശേഖരപ്പ കഴിഞ്ഞ ഒന്നിനാണു കൊല്ലപ്പെട്ടത്. ബങ്കറിൽ കഴിഞ്ഞിരുന്ന നവീൻ ഭക്ഷണം വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു റഷ്യൻസേനയുടെ ആക്രമണം.
മൃതദേഹത്തിൽ മുഖ്യമന്ത്രിയും മറ്റ് അധികൃതരും അന്തിമോപചാരം അർപ്പിച്ചു. നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്ക്കും ബൊമ്മെ നന്ദി പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രിയ്ക്കും കേന്ദ്രസർക്കാരിനും നന്ദി പറയുന്നു. ഷെല്ലാക്രമണത്തിൽ അദ്ദേഹം മരിച്ചത് തീർത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.