ഇസ്‍ലാമാബാദ്: വടക്കൻ പാകിസ്താനിലെ സിയാൽകോട്ട് നഗരത്തിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട്. സൈനിക താവളത്തിൽ ഞായറാഴ്ചയാണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“വടക്കൻ പാകിസ്താനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നു. ഇത് വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് പ്രാഥമിക സൂചന. വൻ തീ പടരുകയാണ്. കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല”- ദ ഡെയ്‌ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വീറ്റിൽ പറഞ്ഞു.