കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളിൽ നിന്നും ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. ചങ്ങമ്പുഴ പാർക്കിന് അടുത്തുള്ള ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രിക (63) ആണ് ജീവനൊടുക്കിയത്.
ഫ്ളാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ ചാടി ജീവനൊടുക്കിയത്. ഭർത്താവിനൊപ്പം ദുബായിൽ നിന്ന് ശനിയാഴ്ചയാണ് ഇവർ കൊച്ചിയിൽ എത്തിയത്. ചികിത്സയ്ക്ക് എത്തിയതായിരുന്നു. രാവിലെ നടക്കാൻപോകുന്നുവെന്ന് പറഞ്ഞാണ് ഇവർ പുറത്തിറങ്ങിയത്.