ലക്നോ: യുപി യിൽ ഹോളി ആഘോഷത്തിനിടെ വെള്ളംനിറച്ച ബലൂൺ എറിഞ്ഞതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ശനിയാഴ്ച ഉത്തർപ്രദേശിലെ ബാഗ്പതിലായിരുന്നു സംഭവം നടന്നത്.
റോഡിലൂടെ വേഗം എത്തിയ ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ നേർക്ക് രണ്ട് പേർ ചായവും വെള്ളംനിറച്ച ബലൂണും എടുത്ത് എറിയുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിൽ തെന്നിമറിഞ്ഞു. അപകടത്തിൽ എത്രപേർക്ക് പരിക്കുണ്ടെന്ന് വ്യക്തമല്ല. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.