തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ നേതാക്കൾ പങ്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തമ്മിലടി രൂക്ഷമാകുന്നു. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്ക് എടുത്താൽ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് കെ സുധാകരൻ പറയുന്നു.
കെ റെയിൽ വിഷയത്തിൽ അടക്കത്തെ സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. വലിയ ജനസമൂഹം ഇപ്പോൾ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ സെമിനാറിൽ പോകുന്നത് വിലക്കിയത്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് തിരുമാനമെന്നാണ് സുധാകരന്റെ വിശദീകരണം. സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ പോകട്ടേയെന്നും കെ സുധാകരൻ വ്യക്തമാക്കി.